Skip to main content

ജില്ലാ ശാസ്ത്ര-ചരിത്ര ശില്പശാല: സംഘാടകസമിതി രൂപീകരിച്ചു

വനിത ശിശു വികസന വകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര ജില്ലാ ശില്പശാലയ്ക്ക് സംഘാടകസമിതി രുപീകരിച്ചു.  കൈത്തത്തിൽ ആശാൻ സ്മാരക ഗ്രന്ഥശാലയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ആലപ്പുഴ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ ഡി ഉദയപ്പൻ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ പി പ്രതാപൻ, വൈസ് പ്രസിഡന്റ് ശ്രീലേഖ , പി സി രഘുനാഥ്‌, അഭിരാം രഞ്ജിത്, എ പ്രേംനാഥ്‌, അശ്വിൻ എ ബി എന്നിവർ സംസാരിച്ചു. 

ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ചെയർമാനും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ ഡി ഉദയപ്പൻ കൺവീനറുമായ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു. സെപ്റ്റംബർ 27-28 തീയതികളിൽ ആര്യാട് ലൂഥറൻ ഹൈസ്കൂളിലാണ് ശില്പശാല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളും മുതിർന്നവരുമായി 100 ലധികം പേർ ക്യാമ്പിന്റെ ഭാഗമാകും.
 

date