Post Category
പാലിയേറ്റീവ് നഴ്‌സ് നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ജിഎന്‍എം/ ബിഎസ് സി നഴ്‌സിംഗ്, ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം /ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്ന് മാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്. ജനറല്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി - 18-40. അവസാന തീയതി സെപ്റ്റംബര്‍ 28 വൈകിട്ട് നാലുവരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി പ്രമാടം കുടുംബാരോഗ്യകേന്ദ്ര ഓഫീസില്‍ എത്തണം. ഫോണ്‍ : 0468 2306524. ഇ-മെയില്‍ : phcpramadom@gmail.com
date
- Log in to post comments