കരുവാറ്റ കുടുംബാരോഗ്യകേന്ദ്രം നിര്‍മ്മാണോദ്ഘാടനം ഇന്ന് (23) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
കരുവാറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാകുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 23 ന്) രാവിലെ 10.30ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ദേശീയപാതയില്‍ കരുവാറ്റ കടുവന്‍ കുളങ്ങര ജംഗ്ഷന്‍ എട്ടാം വാര്‍ഡിലാണ് ആരോഗ്യകേന്ദ്രം ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷം ആശുപത്രിക്ക് ഭരണാനുമതി നല്‍കി. 2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച രണ്ടുകോടി മുപ്പതു ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. 4400 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന കെട്ടിടത്തില്‍ പൊതുജനാരോഗ്യവിഭാഗം, ക്ലിനിക്കല്‍ വിഭാഗം, ഒ പി ബ്ലോക്ക്, ലബോറട്ടറി, ഫീഡിംഗ്, ഇമ്മ്യൂണൈസേഷന്‍, കുട്ടികളുടെ റസ്റ്റ് റൂം, ഡ്രസ്സിംഗ് മുറി, ഒബ്‌സര്‍വേഷന്‍ എന്നിവയ്ക്കുള്ള മുറികളും, ഫാര്‍മസി, ഓഫീസ്, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യം തുടങ്ങിയ ഒരുക്കും.
ചടങ്ങില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയാകും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ടി പൊന്നമ്മ, സെക്രട്ടറി പി ഹരിദാസ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments