Skip to main content

ഖേലോ ഇന്ത്യ ട്രയിനര്‍/മെന്റര്‍ തസ്തികയിൽ നിയമനം

സംസ്ഥാന തല ഖേലോ ഇന്ത്യ (റോവിംങ്) സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രയിനര്‍ /മെന്റര്‍ (പാസ്റ്റ് ചാമ്പ്യൻ അത്‌ലറ്റ്സ്) തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 24 ബുധനാഴ്ച രാവിലെ 10 ന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഇതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  താൽപര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍:- 0477-2253090.
 

date