*കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഇന്ന് *
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച പുതിയ ഹയർ സെക്കന്ററി ബ്ലോക്ക് ഇന്ന് (സെപ്റ്റംബർ 23) രാവിലെ 10.30ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ഒപ്പം ഹയർ സെക്കൻഡറി ഹോസ്റ്റൽ ബ്ലോക്കിന്റെ ശിലാസ്ഥാപനവും, സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി അനുവദിച്ച കായിക ഉപകരണങ്ങളുടെ വിതരണവും, പോസ്റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള ധനസഹായ വിതരണ പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ടി സിദ്ധിഖ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പ്രിയങ്ക ഗാന്ധി വദ്ര എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ടർ
ഡോ. മിഥുൻ പ്രേംരാജ്, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, സബ്‌കളക്‌ടർ അതുൽ സാഗർ, സംസ്ഥാനതല പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ സീതാബാലൻ, കെ രാമചന്ദ്രൻ, പി വാസുദേവൻ, ജില്ലാ നിർമ്മിതി കേന്ദ്രം എക്‌സി. സെക്രട്ടറി ഒ കെ സാജിദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
- Log in to post comments