*ആയുഷ് എൻഎബിഎച്ച് അംഗീകാര അനുമോദനം ഇന്ന്*
ജില്ലയിൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ച 14 ആയുഷ് സ്ഥാപനങ്ങളെയും നേട്ടം കരസ്ഥമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അനുമോദിക്കുന്നു. ഇന്ന് (സെപ്റ്റംബർ 23) ഉച്ച രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സൺമാരായ എം മുഹമ്മദ് ബഷീർ, ഉഷ തമ്പി, ജുനൈദ് കൈപ്പാണി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ പി ബിനോയ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി സുമേഷ്, ഐഎസ്എം ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. സി എൻ രേഖ, നെന്മേനി ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ ജി രഞ്ജിത്ത്, അമ്പലവയൽ ഗവ. ആയുർവേദ ഡിസ്പെൻസറി സിഎച്ച്ഒ ഡോ. നിഖില ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
- Log in to post comments