*വാഹനലേലം*
ജലസേചന വകുപ്പ് സുൽത്താൻ ബത്തേരി മൈനര്‍ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡൽ ടാറ്റ സ്പാസിയോ ഗോൾഡ് വാഹനം ലേലം ചെയ്യുന്നു. വിൽപനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ഇതേ ഓഫീസിൽ തന്നെ വാടകയ്ക്ക് എടുക്കാനാണ് ദര്‍ഘാസ് നോട്ടീസ് പുറത്തിറക്കിയത്. വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന തുകയും മാസ വാടകയും തമ്മിലുള്ള അനുപാതം അടിസ്ഥാനപ്പെടുത്തിയായിരിക്കും ലേലം അംഗീകരിക്കുന്നത്.
ക്വട്ടേഷനുകൾ സെപ്റ്റംബര്‍ 25 വൈകുന്നേരം 4 മണിക്ക് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫിസ്, എംഐ സബ് ഡിവിഷൻ, സുൽത്താൻ ബത്തേരി - 673592 എന്ന വിലാസത്തിൽ ലഭിക്കണം . 26ന് ക്വട്ടേഷനുകൾ തുറന്ന് ലേല നടപടി സ്വീകരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവര്‍ക്ക് 24ന് രാവിലെ 10.15 മുതൽ വൈകുന്നേരം 5 വരെ ഓഫീസിൽ വെച്ച് വാഹനം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04936 223590.
- Log in to post comments