Skip to main content

അസാപ് കേരളയില്‍ ഗ്രാജ്വേറ്റ് ഇന്റേൺ നിയമനം

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അസാപ്പിന്റെ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കിലേയ്ക്കാണ് നിയമനം. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. എംബിഎ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും.  ഉയർന്ന പ്രായപരിധി 30 വയസ്സ്. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 27ന് കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന തൊഴില്‍മേളയോടൊപ്പം നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോണ്‍: 9495999688, 9496085912.

date