Skip to main content

പുലിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

പുലിയൂർ ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ചും വിവിധ സർക്കാർ പദ്ധതികൾ പ്രകാരവും നിർമാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ പ്രവൃത്തികളുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  നിർവഹിച്ചു.

ഓർക്കോട്ട്- ജലധാര ബണ്ട് റോഡ്, മങ്കുഴിച്ചാൽ റോഡ് , പേരിശ്ശേരി തൃക്കയ്യിൽ ക്ഷേത്രക്കുളം നിർമ്മാണം, ജ്ഞാനക്ഷേത്രം ചിറ്റാറ്റുവേലി റോഡ് , ശാസ്താംപടി- തൈത്തറയിൽ കരിങ്കുളം റോഡ് ,പോത്തലക്കാട് - വാഴക്കൂട്ടം റോഡ്,  128ാം നമ്പർ  അങ്കൻവാടി നിർമ്മാണം എന്നിങ്ങനെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
 

date