Post Category
നശാ മുക്ത് ഭാരത് അഭിയാൻ: ഓൺലൈൻ ക്വിസ് മത്സരം
നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയതല 'ടാലന്റ് ഹണ്ട്' മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബഹുജന അവബോധം സ്യഷ്ടിയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളായാണ്
മത്സരങ്ങൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 24 വരെ നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ (ജില്ലാതലത്തിൽ) താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. MyGov പ്ലാറ്റ്ഫോം (https://quiz.mygov.in/quiz/5-varsh-1-sankalp-nasha-mukt-bharat-abhiyaan/) വഴിയാണ് പങ്കെടുക്കേണ്ടത്.
ഫോൺ: 0477-2253870.
date
- Log in to post comments