Post Category
പാലമേൽ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (25)
*എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും
പാലമേൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (ഒക്ടോബർ 25) എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് നൂറനാട് എസ് എൻ വിവേക് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് അധ്യക്ഷനാകും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments