Post Category
നൈറ്റി സ്റ്റിച്ചിങ് പരിശീലനം
കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായ പഞ്ചായത്ത് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ നൈറ്റി സ്റ്റിച്ചിങ് (പ്ലീറ്റഡ്, എംബ്രോയിഡറി, ചുരിദാര്‍, ഫ്രോക്ക്) പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ ഒക്ടോബര്‍ 27 നു രാവിലെ 10.30 നു ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്ള എസ്.ബി.ഐ ആര്‍സെറ്റി പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാക്കണം. തയ്യല്‍ അറിഞ്ഞിരിക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഉണ്ട്.
date
- Log in to post comments