Skip to main content

പട്ടണക്കാട് ബ്ലോക്ക് ഇനി അതിദാരിദ്ര്യ മുക്തം

നവംബർ ഒന്നിന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മേരി ടെൽഷ്യ പരിപാടിയുടെ ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. ബ്ലോക്കില്‍ അതിദരിദ്രരായി കണ്ടെത്തിയ 429 കുടുംബങ്ങളിൽ 374 കുടുംബങ്ങളെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ചേർന്ന് ഏറ്റെടുത്തു. 55 കുടുംബങ്ങൾക്ക് അഗതി ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി വീട്, ഭക്ഷണം, സാമ്പത്തിക ശാക്തീകരണം എന്നിവ നൽകി. ആരോഗ്യാവസ്ഥ മോശമായവർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കി. ഭവനരഹിതരായവർക്ക് ഭവനം ഒരുക്കിയും ഉപജീവനം നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ സംരംഭം തുടങ്ങുന്നതിന് പദ്ധതികൾ നടപ്പിലാക്കിയുമാണ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ അതിദാരിദ്ര മുക്തമായത്.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ആർ ജീവൻ അധ്യക്ഷനായി. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമന ബാനർജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയപ്രതാപൻ, വി കെ സാബു, എ യു അനീഷ്, ജോയിൻ്റ് ബിബിഒ ജോസഫ്, ഫെറി കൾച്ചറൽ നോഡൽ ഓഫീസർ ആഷ തുടങ്ങിയവർ പങ്കെടുത്തു.

date