Skip to main content

തുറവൂർ താലൂക്ക് ആശുപത്രിയിൽ കാത്തിരിപ്പ് അങ്കണം നിർമ്മാണം ആരംഭിച്ചു

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിൽ കൗണ്ടറും പ്രധാന കവാടവും ഉൾപ്പെടുത്തിയുള്ള കാത്തിരിപ്പ് അങ്കണത്തിന്റെ നിർമ്മാണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 13 ലക്ഷം രൂപ ചെലവിൽ ട്രസ്സ് വർക്കിലൂടെയാണ് കാത്തിരിപ്പ് അങ്കണം നിർമ്മിക്കുന്നത്. നിലവിലെ ആശുപത്രിയ്ക്കും ട്രോമാകെയർ കെട്ടിടത്തിനും ഇടയിലായി ജനങ്ങൾക്ക് വെയിലും മഴയും കൊള്ളാതെ സൗകര്യത്തോടെ നിൽക്കുവാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ സാബു, ബ്ലോക്ക് പഞ്ചായത്തംഗം എ യു അനീഷ് , അസിസ്റ്റൻ്റ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ പ്രതാപ്, പിഡബ്ല്യൂഡി അസിസ്റ്റൻ്റ് എഞ്ചിനീയർ ദിവ്യ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
 

date