Skip to main content

പി എസ് സി അഭിമുഖം

ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ്.റ്റി ഒണ്‍ലി) (കാറ്റഗറി നം. 335/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ രണ്ട് ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 18ന് അഭിമുഖം നടത്തും . ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍  ലഭ്യമാക്കിയിട്ടുണ്ട്. എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖാന്തിരവും  അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് , ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ ആലപ്പുഴ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0477 2264134.
 

date