Post Category
കെ ടെറ്റ് പ്രമാണ പരിശോധന
എം ജി എം എച്ച് എസ് എസ് തിരുവല്ലയില്‍ 2025 സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന ഡിസംബര്‍ 18,19,22 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം.
തീയതിയും സമയവും ചുവടെ.
കാറ്റഗറി ഒന്ന് ഡിസംബര്‍ 18 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
കാറ്റഗറി രണ്ട് ഡിസംബര്‍ 19 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
കാറ്റഗറി മൂന്ന്, നാല് ഡിസംബര്‍ 22 രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
ഫോണ്‍ : 0469-2601349
date
- Log in to post comments