ക്ഷീര വികസന വകുപ്പ് : മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2026 ജനുവരിയില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' നോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസിക), പുസ്തകം (ക്ഷീര മേഖല) ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍ വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍' വിഷയത്തില്‍) വിഭാഗങ്ങളില്‍ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.
എന്‍ട്രികള്‍ 2024 ജനുവരി ഒന്ന് മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതാകണം. മത്സരം സംബന്ധിച്ച കാലയളവില്‍ നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ല്‍ ലഭിക്കും. വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.
അവസാന തീയതി -ഡിസംബര്‍ 30 വൈകിട്ട് നാല്. ഫോണ്‍ : 9995240861, 9446453247, 9495541251
വിലാസം- ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റെന്‍ഷന്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം 695004
- Log in to post comments