Skip to main content

സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്: സെക്യൂരിറ്റി തസ്തികയിൽ നിയമനം

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ സെക്യൂരിറ്റി തസ്തികയിലെ നിലവിലെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു.

 ജില്ലയിൽ സ്ഥിരതാമസമുള്ള വനിതാ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസമുള്ള കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ആയിരിക്കണം അപേക്ഷകർ. പ്രവൃത്തി പരിചയവും കായിക പരിശീലനവും ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ( നൈറ്റ്‌ ഡ്യൂട്ടി ഉൾപ്പടെ) സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ശമ്പളം 12000 രൂപ.   2025  ഡിസംബർ 31ന് അപേക്ഷകർക്ക് 40 വയസ്സ്  കവിയരുത്. താൽപര്യമുള്ളവർക്ക് അതത് സി.ഡി.എസ് ഓഫീസിൽ നിന്നും  അപേക്ഷ ഫോം ലഭിക്കും.

അപേക്ഷ, വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ്  അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം  ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ-688001എന്ന  വിലാസത്തിൽ അയക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 31. ഫോൺ: 0477- 2254104.

date