Skip to main content

ഉപഭോക്താവിൻറെ അവകാശങ്ങൾ സംരക്ഷിക്കപ്പടണം: പി പി ചിത്തരഞ്ജൻ എംഎൽഎ

*ദേശീയ ഉപഭോക്തൃ അവകാശദിനം ഉദ്ഘാടനം ചെയ്തു

ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് ഉപഭോക്തൃ നിയമങ്ങളെ സംബന്ധിച്ച അവബോധം ആവശ്യമാണ്. എല്ലാ മേഖലകളും ഡിജിറ്റലൈസേഷൻ കൈവരിച്ച ഇക്കാലത്ത് അവകാശങ്ങളെ സംബന്ധിച്ച അജ്ഞത ഇല്ലാതാക്കണമെന്നും നിയമങ്ങളുടെ ദുരുപയോഗം തടയണമെന്നും എംഎൽഎ പറഞ്ഞു. 
'ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമമവും വേഗത്തിലുള്ളതുമായ പരാതിപരിഹാരം' എന്നതാണ് ഈ വർഷത്തെ ഉപഭോക്തൃ അവകാശദിന സന്ദേശം. സ്കൂൾ, കോളേജ് കൺസ്യൂമർ ക്ലബ്ബുകൾ, ലോ കോളേജ്, ഉപഭോക്തൃ സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി ആർ ഷോളി അധ്യക്ഷയായി. ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ പരാതി തീർപ്പാക്കൽ എന്ന വിഷയത്തിൽ അഡ്വ. ആർ രാജേന്ദ്രപ്രസാദ് വിഷയാവതരണം നടത്തി. പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി വിജയം നേടിയ ഡോ. വാണി എസ് പ്രസാദിനെ ചടങ്ങിൽ ആദരിച്ചു. 

എഡിഎം ആശാ സി എബ്രഹാം, സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എ എം നൗഫൽ, ഡിഎസ്ഒ സീനിയർ സൂപ്രണ്ട് എ മുജീബ് ഖാൻ, അസിസ്റ്റന്റ് രജിസ്ട്രാർ എ റസിയ ബീഗം, താലൂക്ക് സപ്ലൈ ഓഫീസർമാരായ വി സുരേഷ്, ജി ഓമനക്കുട്ടൻ, കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ചെയർമാൻ കെ ജി വിജയകുമാരൻ നായർ, കൺസ്യൂമർ സംരക്ഷണ സമിതി ചെയർമാൻ ഹക്കീം എം കെ മുഹമ്മദ് രാജ, ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് തൈക്കൽ സത്താർ, കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധി കെ സോമറാവു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date