Skip to main content

*മാനന്തവാടി ഗവ പോളി‌ടെക്നിക്ക് കോളേജിലെ എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് സമാപിച്ചു**

 

മാനന്തവാടി ഗവ. പോളി‌ടെക്നിക്ക് കോളേജിലെ  എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് സമാപിച്ചു. ഡിസംബർ 25 മുതൽ മാനന്തവാടി ഗവ യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തുരുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന ഒരു ലക്ഷം രൂപയുടെ ഫർണിച്ചറുകൾ ക്യാമ്പിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ഉപയോഗ യോഗ്യമാക്കി. ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡുകളുടെ തരം തിരിക്കൽ, മാലിന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കൽ തുടങ്ങി മെഡിക്കൽ കോളേജിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചു.

മാനന്തവാടി ഗവ. യു.പി സ്കൂളിൽ തകർന്ന പാർശ്വ ഭിത്തിയുടെ പുനർ നിർമ്മാണം. പ്രീ പ്രൈമറി വിഭാഗത്തിലെ വർണ കൂടാരത്തിന്റെ പെയിൻ്റിങ്, മാലിന്യ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങളും മാനന്തവാടി പരിസരത്തെ ഉന്നതികളിൽ പുനർവഴി ബാക്ക് ടു സ്കൂൾ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേയും നടത്തി. ഒരു വർഷമായി കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തി വരുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും തുടർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. വളണ്ടിയർമാരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ സമാഹരിക്കുന്ന മൈ ബർത്തഡേ ആൻ എൻ ലൈറ്റൻമെന്റ് ഡേ പരിപാടിയുടെ ഭാഗമായി ശേഖരിച്ച പുസ്തകങ്ങൾ ജി.യു.പി സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.
57 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, അധ്യാപകരായ ജിഷ്ണു ജയാനന്ദൻ, നീരജ് പി.ആർ, ധനിത എം.എ വോളൻറിയർ സെക്രട്ടറിമാരായ അബിൻ കെ.ജെ ശ്രിയ എന്നിവർ നേതൃത്വം നൽകി.

date