Skip to main content

*സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ കർമ്മ സമിതി അംഗങ്ങളുടെ പരിശീലനത്തിന് തുടക്കം*

*പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിലെ മാരാരിക്കുളം വടക്ക്  പഞ്ചായത്തിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന് ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ/ വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം-വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ.

ചടങ്ങിൽ മണ്ഡല തല ചാർജ് ഓഫീസർ സി കെ ഷിബു അധ്യക്ഷനായി. നിയമസഭ തല സമിതി അംഗം ഹരികുമാർ, മാസ്റ്റർ ട്രയിനർമാരായ വിപിന ചന്ദ്രൻ, എം ഡി അനിൽ കുമാർ, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ മണ്ഡലത്തിലെ മണ്ണഞ്ചേരി പഞ്ചായത്തിലും കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ആര്യാട് പഞ്ചായത്തിലെ പരിശീലനം 9 ന് ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

date