Post Category
ബോണ്ടഡ് നേഴ്സിങ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
ആലപ്പുഴ നേഴ്സിങ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് മാത്രം ബോണ്ടഡ് നേഴ്സിങ് ലക്ചറര്‍മാരുടെ 14 ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസ സ്‌റ്റൈപെന്‍ഡ് 32000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 21 ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഗവ നേഴ്‌സിങ് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0477-2283365
date
- Log in to post comments