ക്ലിൻ്റ് സ്മാരക ജില്ലാ ബാലചിത്ര മത്സരം നാളെ (ജനുവരി 10)
ശിശുക്ഷേമ സമിതിയുടെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റിൻ്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാ മത്സരം നാളെ( ജനുവരി 10) രാവിലെ 10 ന് ആലപ്പുഴ കളക്ട്രേറ്റിന് സമീപം മുഹമ്മദൻ ലോവർ പ്രൈമറി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. ജില്ലാ മത്സരത്തിലെ ജനറൽ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ജനുവരി 24 ന് എറണാകുളം മറൈൻ ഡ്രൈവിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. ജനറൽ ഗ്രൂപ്പിൽ എൽ.പി. യു. പി. , ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തിലുള്ളവരെ കാഴ്ചശക്തി കുറവുള്ളവർ, സംസാരശേഷിയും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരം. ഭിന്നശേഷി വിഭാഗകാർക്ക് ജില്ലാതലത്തിലായിരിക്കും മത്സരം. രണ്ട് മണിക്കൂറായിരിക്കും മത്സര സമയം. മത്സരത്തിന് ജലഛായം, എണ്ണഛായം, പെൻസിൽ ഡ്രോയിങ് എന്നിവ ഉപയോഗിക്കാം. വരക്കാനുള്ള പേപ്പർ സംഘാടക സമിതി നൽകും സ്കൂൾ ഐ.ഡിയുമായി മത്സരാർത്ഥികൾ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ഫോൺ: 8891010637
- Log in to post comments