Skip to main content

തപാൽ വകുപ്പ് വാഹനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു

തിരുവല്ല, മാവേലിക്കര, കൊല്ലകടവ്, ചുനക്കര റൂട്ടിൽ തപാൽ ഉരുപ്പടികൾ എത്തിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനം പത്ത് ക്വിന്റലിൽ (1000 കിലോഗ്രാം) കുറയാത്ത ഭാരം കയറ്റാൻ ശേഷിയുള്ള നാലുചക്ര ചരക്കുവാഹനമായിരിക്കണം. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല. തപാൽ ഉരുപ്പടികൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി വാഹനത്തിന്റെ ബോഡി മഴ നനയാത്ത രീതിയിൽ ലോഹ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞതും കൃത്യമായ ലോക്കിങ് സംവിധാനത്തോട് കൂടിയതുമായിരിക്കണം. രണ്ട് വർഷത്തേക്കാണ് കരാർ കാലാവധി. നിബന്ധനകൾക്ക് വിധേയമായി ഇത് ഒരു വർഷം കൂടി നീട്ടി നൽകും. GEM/2025/B/7102335 എന്ന ടെൻഡർ ഐഡി വഴി ജനുവരി 27-ന് ഉച്ചയ്ക്ക് 11 മണി വരെ gem.gov.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 

date