Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത്: 12 പരാതിക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 12 പരാതി തീര്‍പ്പാക്കി. ആകെ 44 പരാതി  ലഭിച്ചു.  നാലെണ്ണം പോലിസ് റിപ്പോര്‍ട്ടിനും ഒന്ന് ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു. രണ്ട് പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്ക് കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 25 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷക അഡ്വ. സിനി, അഡ്വ. ദസീല പി ജോസ്, പോലിസ് ഉദ്യോഗസ്ഥരായ  റ്റി.കെ സുബി, അജിത എന്നിവര്‍ പങ്കെടുത്തു.

date