Post Category
ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ വ്യവസായ മേഖലയിലെയും മറ്റ് മേഖലകളിലെയും ഫാക്ടറി തൊഴിലാളികള്‍ക്ക് വേണ്ടി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് ആലപ്പുഴ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിശീലന പരിപാടിയില്‍ ഫാക്ടറീസ് ആക്ട് 1948, തൊഴിലിടങ്ങളിലെ സുരക്ഷ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് കൊല്ലം മേഖല ജോയിന്റ് ഡയറക്ടര്‍ അനില്‍ കുര്യാക്കോസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ എൽ കൈലാസ് കുമാര്‍, ഡോ. ശാന്തി കൃഷ്ണ എന്നിവര്‍ ക്ലാസ് നയിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി പ്രമോദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജില്ലാ അഡീഷണൽ ഇൻസ്പെക്ടർ എസ് സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments