Skip to main content

*289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി*

 

 മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പില്‍ 289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമാവുന്നത്. വാര്‍പ്പ് കഴിഞ്ഞ വീടുകളില്‍ പ്ലംബിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂര്‍ത്തിയാകുന്നുണ്ട്. വീടുകളുടെ എര്‍ത്ത് വര്‍ക്ക്, പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, ഷിയര്‍ വാള്‍ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പിലെ പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിര്‍മ്മാണവും സൈഡ് ഡ്രെയിനേജ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുക. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാല്‍ എന്നിവയുടെ നിര്‍മാണവും ഏല്‍സ്റ്റണില്‍ പുരോഗമിക്കുകയാണ്.  2024 ആഗസ്റ്റ് മുതല്‍ 2025 ഡിസംബര്‍ വരെ 17 മാസ കാലയളവില്‍  സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി  ജീവനോപാധി നല്‍കിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് വ്യക്തികള്‍ക്ക് 300 രൂപ വീതം എസ്.ഡി.ആര്‍. എഫില്‍  നിന്നും  ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന കിടപ്പുരോഗികളുള്ള കുടംബത്തിലെ ഒരാള്‍ക്ക് കൂടി 300 രൂപ വീതവും അധികമായി സി.എം.ഡി.ആര്‍.എഫില്‍ ല്‍ നിന്നും  നല്‍കുന്നുണ്ട്. 1183 ആളുകള്‍ക്ക് 12 ഗഡുക്കളായാണ്   സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ധനസഹായം വിതരണം ചെയ്തത്.
 
  2025 ഡിസംബര്‍ മാസത്തെ ഉപജീവനബത്ത 1183 പേര്‍ക്ക് 10647000 രൂപയും അനുവദിച്ചു. 2024 ആഗസ്റ്റ് മാസം  മുതല്‍ 2025 ഡിസംബര്‍ മാസം വരെ ഉപജീവനബത്ത അനുവദിക്കുന്നതിനായി സി.എം.ഡി.ആര്‍ എഫില്‍  നിന്ന് 21,06,000 രൂപയും എസ്.ഡി.ആര്‍.എഫില്‍  നിന്ന് 15,41,48,000 രൂപയും വിനിയോഗിച്ചിട്ടുണ്ട്.
2024 ആഗസ്റ്റ്  മുതല്‍ 2025 ഡിസംബര്‍ വരെ 59106200 രൂപ ദുരിത ബാധിതര്‍ക്ക് വാടക ഇനത്തില്‍ മാത്രം നല്‍കി

 

date