Skip to main content
കോട്ടത്തറയിൽ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വളർത്തുമൃഗ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഡി.പി.ആർ മന്ത്രി കെ. രാജൻ മന്ത്രി ഒ.ആർ. കേളുവിന് നൽകി പ്രകാശനം ചെയ്യുന്നു

*കോട്ടത്തറയില്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഡി.പി.ആര്‍ പ്രകാശനം ചെയ്തു*

 

 രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ താത്കാലിക ദുരിതാശ്വാസ കേന്ദ്രം (ഷെല്‍ട്ടര്‍ ഹോം) ജില്ലയില്‍ ഒരുങ്ങുന്നു. കോട്ടത്തറയില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമിന്റെ ഡി.പി.ആര്‍റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ഒ.ആര്‍ കേളുവിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്, ഹൈദരാബാദ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എന്‍.ജി.ഒ ഹ്യൂമൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടത്തറ പഞ്ചായത്തിന്റെ ചീരകത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്താണ്  200 ഓളം വളര്‍ത്തുമൃഗങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നത്. ഹ്യൂമൈന്‍ വേള്‍ഡ് ഫോര്‍ ആനി മല്‍സ് ഇന്ത്യയാണ് തുക വഹിക്കുക. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പദ്ധതി മേല്‍നോട്ടവും കോട്ടത്തറ ഗ്രാമപഞ്ചായത്തിന് പരിപാലന ചുമതലയും വഹിക്കും.
ഫെബ്രുവരി 21 ന് ശിലാസ്ഥാപനം നടത്തുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിശേഖര്‍ ലൂക്കോസ്‌കുര്യാക്കോസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത, വൈസ് പ്രസിഡന്റ് ഇ.സി അജിഷ്,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി. രനീഷ്, ഇ.ആര്‍ പുഷ്പ, സെക്രട്ടറി കെ.എ മിനി, ഹ്യൂമൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സ് ഇന്ത്യ മാനേജര്‍ പ്രവീണ്‍തുടങ്ങിയവര്‍ പങ്കെടുത്തു.

date