Skip to main content

*താമരശ്ശേരി ചുരത്തിൽ ശുചീകരണ യജ്ഞം: ജനുവരി 22 ന്*

 സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളുടെയും, ഇരു ജില്ലകളിലെ വിവിധ കോളേജുകൾ, പുതുപ്പാടി-വൈത്തിരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജനുവരി 22 ന് താമരശ്ശേരി ചുരത്തിൽ  ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ 8.30 മണി മുതൽ 10.30 മണി വരെ നടക്കുന്ന പരിപാടിയിൽ  ഇരു ജില്ലകളിലെയും വിവിധ കോളേജുകളിലെ  400 ഓളം വിദ്യാർത്ഥികളും സാമൂഹിക സന്നദ്ധസേന വളണ്ടിയർമാരും പങ്കെടുക്കും.

ജില്ലാ വികസന സമിതി യോഗം ജനുവരി 31 ന്
ജില്ലാ വികസന സമിതി യോഗം ജനുവരി 31 ന് രാവിലെ 11ന് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

date