Skip to main content

*വി. കെ ദിനേഷിന്റെ തിരോധാനം: അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം *

 പതിനൊന്നര വര്‍ഷം മുമ്പ് കാണാതായ നെന്‍മേനി വാഴക്കണ്ടി ഉന്നതിയില്‍  വി. കെ ദിനേഷിന്റെ തിരോധാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2010 ല്‍ സി.ഐ.എസ്. എഫില്‍ ചേര്‍ന്ന് ദിനേഷ്,  നാല് വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് കാണാതായത്. കാണാതായി പതിനൊന്നര വര്‍ഷം കഴിഞ്ഞിട്ടും സി.ഐ.എസ്.എഫില്‍ നിന്ന് യാതൊരു റിപ്പോര്‍ട്ടും ആനുകുല്യങ്ങളും ലഭിച്ചിട്ടില്ലന്നും, മിസ്സിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപെടുകയാണെന്നും  പിതാവ് കരുണന്‍ അദാലത്തില്‍ പരാതിപ്പെട്ടു. അവസാന പ്രതീക്ഷയായാണ് കരുണന്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാരം അദാലത്തില്‍ എത്തിയത്. മകന്റെ മിസ്സിങ്  സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് കരുണന്‍.

date