Post Category
*ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം ലഭ്യമാക്കും*
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ജില്ലാ കളക്ടര്‍ പരാതി പരിഹാര അദാലത്തില്‍, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഓഫീസറുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ അപര്യാപ്തത, കുട്ടികളുടെ പരിചരണ വിഭാഗത്തിന്റെ അഭാവം, ആംബുലന്‍സ് സേവനം, ആംബുലന്‍സ് ഡ്രൈവര്‍ സൗകര്യം എന്നിവ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.
date
- Log in to post comments