Post Category
*ഇന്റെര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി അംഗങ്ങള്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചു*
കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഇന്റെണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഏകദിന അവബോധ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 50 ഓളം വകുപ്പുകളില്‍ നിന്നായി 160 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ച പരിപാടിയില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. എം സലീന, ഡി. പി. എം ആശ പോള്‍, അഡ്വ. ഡിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments