Post Category
നിയുക്തി മെഗാ തൊഴില്‍ മേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ജനുവരി 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴില്‍ദായകരെയും ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് മേള നടക്കുന്നത്. പത്ത്, പ്ലസ് ടു , ഐ ടി ഐ, ഡിപ്ലോമ, നഴ്‌സിങ്, പാരാ മെഡിക്കല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം യോഗ്യതയുള്ളവര്‍ക്കായി 5000 ഒഴിവുകളുണ്ട്. https://privatejobs.employment.kerala.gov.in/ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ) 9496443878 (പത്തനംതിട്ട), 9400656249 (റാന്നി)
date
- Log in to post comments