Skip to main content

വിജ്ഞാനകേരളം: വെർച്വൽ തൊഴിൽമേള നാളെ(24)

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വെർച്വൽ തൊഴിൽമേള ജനുവരി 24 ന് നടക്കും. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ്, ചേർത്തല കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. പ്രമുഖ കമ്പനികളിൽ ഫിസിയോതെറാപ്പിസ്റ്റ്, ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റ്, മെഷീൻ ഓപ്പറേറ്റർ, സെയിൽസ് ആൻഡ് സർവീസ് എഞ്ചിനീയർ, ഡയാലിസിസ് ടെക്‌നിഷ്യൻ, ഇലക്ട്രീഷ്യൻ, ഇന്റീരിയർ ഡിസൈനർ, ആർക്കിടെക്ട്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട്ട്  എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് മാനേജർ, ബ്രാഞ്ച് മാനേജർ, പ്രൊഡക്ഷൻ ട്രെയിനി എന്നിങ്ങനെ വിവിധ തസ്തികകളിലായി ആയിരത്തോളം ഒഴിവുകളാണുള്ളത്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 24 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.

date