*റിപ്പബ്ലിക് ദിനാഘോഷം:* *മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തും*
77- മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്ന് (ജനുവരി 26) രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തും. റിപ്പബ്ലിക്ദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്, ജെ.ആര്‍.സി, പോലീസ് ബാന്‍ഡ് തുടങ്ങി 30 പ്ലറ്റൂണുകള്‍ അണിനിരക്കും. പരേഡിന് ശേഷം സ്കൂൾ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വീക്ഷിക്കാൻ ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണിതാക്കളായി കണിയാമ്പറ്റ വൃദ്ധ സദനത്തിലെ അന്തേവാസികൾ പരേഡ് ഗ്രൗണ്ടിൽ എത്തും. പരിപാടിയില്‍ എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പി പവിത്രന്‍, എ.ഡി.എം എം.ജെ അഗസ്റ്റിന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments