Skip to main content

*ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് മുതൽ*

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഉയരെ സംസ്ഥാന ക്യാമ്പയിന്റെയും നയി ചേതന ദേശീയ ക്യാമ്പയിന്റെയും ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത്  സ്റ്റേഡിയത്തിൽ
ഇന്ന് (ജനുവരി 26) രാവിലെ 10 ന്   കുടുംബശ്രീ ടീമും വയനാട് പ്രസ്സ് ക്ലബ്ബും മത്സരം നടക്കും. തുടർന്ന് കുടുംബശ്രീയുടെ വനിതാ ടീമുകൾ തമ്മിലുള്ള മത്സരവും നടക്കും.
ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ടീമുകൾക്കായി ജനുവരി 27 മുതൽ 29 വരെ മത്സരം നടത്തും.
 

date