Skip to main content

*പരേഡ് കാണാൻ പ്രത്യേക ക്ഷണിതാക്കളായി വൃദ്ധസദനം അന്തേവാസികൾ*

77 -മത്  റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണിതാക്കളായെത്തിയത് കണിയാമ്പറ്റ വൃദ്ധസദനത്തിലെ  അന്തേവാസികൾ. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾ ആദ്യമായാണ് പരേഡ് വീക്ഷിക്കാനെത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ജില്ലാ കളക്ടർ നേരിട്ട്  വിളിച്ചതിന്റെ സന്തോഷത്തിലാണ് അച്ഛനമ്മമാർ. ആദ്യമായാണ് ഇത്രയും പോലീസുക്കാരെ  നേരിൽ കാണുന്നതെന്നും കുട്ടി പോലീസുകാരെ കണ്ടപ്പോൾ അത്ഭുതമായെന്നും......... പരേഡിൽ ഓരോ പ്ലറ്റൂണും അവസാനിക്കുന്നത് വരെ കൗതുകത്തോടെ നോക്കിയിരുന്നു അവർ. റിപ്പബ്ലിക് ദിന സന്ദേശം നൽകിയ ശേഷം മന്ത്രി അന്തേവാസികൾക്ക് അരികിലെത്തി വിശേഷങ്ങൾ അന്വേഷിച്ചാണ് മടങ്ങിയത്. പരേഡിന് ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ ആസ്വദിച്ച് കളക്ടറുമൊന്നിച്ച് ഫോട്ടോ എടുത്താണ് അവർ മടങ്ങിയത്. വൃദ്ധസദനം സൂപ്രണ്ട് കെ.പ്രജിത്തിനും ജീവനക്കാർക്കുമൊപ്പമാണ്  അന്തേവാസികൾ റിപ്പബ്ലിക്ദിനാഘോഷ പരിപാടി കാണാൻ എത്തിയത് .

date