Skip to main content

പാതിവില തട്ടിപ്പ് : ക്രൈം ബ്രാഞ്ച് സിറ്റിംഗ് ജനുവരി 28 (ഇന്ന്) മുതൽ

'പാതിവില' തട്ടിപ്പുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി സീഡ് സൊസൈറ്റി മുഖേന പണം നഷ്ടമായ വ്യക്തികളുടെ മൊഴികള്‍ ശേഖരിക്കുന്നതിനും രേഖകള്‍ അധീനതയില്‍ എടുക്കുന്നതിനും ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സുനില്‍ രാജിന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍  ജനുവരി 28, 29, 30, 31 തീയതികളില്‍ വടുതല ജെട്ടി എ.കെ.ജി ഗ്രന്ഥശാലയില്‍ സിറ്റിംഗ് നടത്തും. പണം നഷ്ടപ്പെട്ട മുഴുവന്‍ വ്യക്തികളും ഈ ദിവസങ്ങളില്‍ അസ്സൽ രേഖകളുമായി ഹാജരാകണം.

date