Skip to main content

റിപ്പബ്ലിക് ദിനാഘോഷവും സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനവും സംഘടിപ്പിച്ചു

ഗവ. മുഹമ്മദൻ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ പതാക ഉയർത്തി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ജാൻസി ബിയാട്രിസ് പിടിഎ പ്രസിഡന്റ്‌ സാലിം എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിൽ പുതുതായി ആരംഭിച്ച സ്കൗട്ട് യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത സ്കൗട്ട് യൂണിറ്റിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ്‌ നവാസ് നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് നടന്നു. ജെആർസി അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date