Skip to main content

വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾ: സ്കൂളുകൾ 10നകം ഡാറ്റാ എൻട്രി പൂർത്തിയാക്കണം

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, PM-YASASVI - പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഒ.ബി.സി./ഇ.ബി.സി. &ഡി.എന്‍.ടി.  പദ്ധതി എന്നിവയുടെ 2025-26 അധ്യയന വർഷത്തെ അപേക്ഷകളിന്മേൽ സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0484 - 2983130.

date