യുവജനക്ഷേമ ബോർഡ് 'മണിനാദം' നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു; ഇപ്റ്റ നാട്ടരങ്ങിന് ഒന്നാം സ്ഥാനം
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് ജില്ലാതല മത്സരം സംഘടിപ്പിച്ചു. പാതിരാപ്പള്ളി ഉദയ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമിൽ യുവജനക്ഷേമ ബോർഡ് അംഗം എസ്.ദീപു.അധ്യക്ഷത വഹിച്ചു. പി പി ചിത്തരഞ്ജൻ എം എൽ എ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് അരുൺ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ വർഗീസ്, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ജെയിംസ് സാമുവൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി ഷീജ , ആര്യാട് ബ്ലോക്ക് യൂത്ത് കോഡിനേറ്റർ എ അഖിൽ, വിധികർത്താക്കളായ സജി താന്നിക്കൽ, ധനേഷ് കാരയാട് എന്നിവർ പ്രസംഗിച്ചു .
ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് ഒന്നാം സ്ഥാനവും കായിപ്പുറം സൗഹൃദംവേദി വായനശാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമിന് യഥാക്രമം 25000, 10000, രൂപ ക്യാഷ് അവാർഡും ട്രോഫിയുംവിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും..
- Log in to post comments