Skip to main content

റോഡരുകിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റും: താലൂക്ക് വികസന സമിതി

റോഡരുകിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭാ അധ്യക്ഷ മോളി ജേക്കബ് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ  അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. 

തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. ​താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. കുടിവെള്ള വിതരണം തടസ്സമില്ലാതെ നടപ്പാക്കാൻ ജല അതോറിറ്റി നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, പുന്നപ്ര തെക്ക് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ബിജു, അഡ്വ. സനൽകുമാർ, പി.ജെ. കുര്യൻ, എം.ഇ. നിസാർ അഹമ്മദ്, ജോസി ആന്റണി, തോമസ് കളരിക്കൽ, ഷാജി വാണിയപുരയ്ക്കൽ, എസ്.എ. അബ്ദുൽ സലാം ലബ്ബ, റോയി പി. തിയോച്ചൻ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ പങ്കെടുത്തു.

date