Skip to main content

ആലപ്പുഴ ജില്ലാതല കേരളോത്സവം 9 ന് തുടങ്ങും

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം    ഫെബ്രുവരി ഒമ്പത്,10, 11,13 14 തീയതികളിൽ കഞ്ഞിക്കുഴിയിൽ വിവിധ വേദികളിലായി നടക്കും. 

കായിക മത്സരങ്ങൾ ഫെബ്രുവരി ഒമ്പതിനും കലാമത്സരങ്ങൾ 13നും ആരംഭിക്കും. കേരളോത്സവത്തിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 13ന്  രാവിലെ ഒമ്പത് മണിക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പി.പി. സ്വാതന്ത്ര്യ സ്മാരക ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും. 

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ്.എൻ കോളേജ് (ചേർത്തല), എൽ.എസ്.എച്ച് (കലവൂർ), എ.ഡി.ബി.എ ,ആലപ്പുഴ, പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയം,   പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ സ്റ്റേഡിയം  തുടങ്ങി വിവിധയിടങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

date