Skip to main content

എസ്ഐആർ നടപടികൾ പൂർത്തിയാക്കി ഹരിപ്പാട് മണ്ഡലം

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമയി (എസ്ഐആർ) ബന്ധപ്പെട്ട നടപടികൾ വിജയകരമായി പൂർത്തിയാക്കി ഹരിപ്പാട് നിയോജക മണ്ഡലം. എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ 178502 വോട്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ 14137 പേരെ മാത്രമാണ് 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാന്‍ കഴിയാതിരുന്നത്. അത്തരം വോട്ടര്‍മാരുടെയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്ന 7611 വോട്ടര്‍മാരുടെയും ഹിയറിംഗ് നടത്തി രേഖകള്‍ പരിശോധിച്ച് അപ് ലോഡ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.  

പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ അന്തിമ വോട്ടര്‍ പട്ടികയിലേക്ക് 177948 വോട്ടര്‍മാർ യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം 554 പേർ അയോഗ്യരാക്കപ്പെട്ടു. ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടര്‍മാരെയും കൂടി ഉള്‍പ്പെടുത്തി ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കഠിന പ്രയത്നത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയ ഹരിപ്പാട് നിയോജകമണ്ഡലം ഇആർഒയും എൽ എ ‍ഡെപ്യൂട്ടി കളക്ടറുമായ ആർ സുധീഷ്, ഹരിപ്പാട് എഇആർഒയും കാര്‍ത്തികപ്പള്ളി തഹസില്‍ദാറുമായ ബി പ്രദീപ്, അമ്പലപ്പുഴ മണ്ഡലം അഡീഷണല്‍ എഇആർഒമാരും ഡെപ്യൂട്ടി തഹസില്‍ദാർമാരുമായ അനീഷ് കുമാര്‍, മുഹമ്മദ് ബഷീര്‍, കെ എസ് ജയ, ടി സിന്ധുമോൾ, എൻ പ്രീത റാണി, ടി എസ് പ്രതീക്ഷ എന്നിവരെയും കാര്‍ത്തികപ്പള്ളി താലൂക്കിലെ മുഴുവന്‍ ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

date