Skip to main content
വരവൂര്‍ സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു

സംസ്ഥാനതല പാഠപുസ്തക വിതരണോദ്ഘാടനം ഫെബ്രുവരി 13ന്

വരവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
 

അടുത്ത അധ്യാന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് നിര്‍വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വരവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൂന്നുമാസം മുമ്പേ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി ചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഒരു കോടി രൂപ ചെലവില്‍ അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച വരവൂര്‍ സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരം നാടിന്റെ സ്വപ്നമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് ഇന്ത്യക്ക് മാതൃകയാണ്. കുട്ടികളെ ആഗോള പൗരന്മാരായി വളര്‍ത്തുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ അക്കാദമിക് നിലവാരം ഉറപ്പുവരുത്താന്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി. പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ കേരളം ബഹുദൂരം മുന്നിലാണ്.
45000 ക്ലാസ് മുറികള്‍ ഹൈടെക് ആയി. രണ്ടായിരം ഹൈസ്‌കൂളുകളിലായി ഏഴായിരം റോബോട്ടിക് ലാബുകള്‍ സ്ഥാപിച്ചു. കിഫ്ബിയിലൂടെ അറുന്നൂറില്‍ അധികം സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് കായികമേളകളില്‍ ഉള്‍പ്പെടുത്തി. ചുരുങ്ങിയ കാലയളവില്‍ 30,500 അധ്യാപക നിയമനം  പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
റാന്നി നിയോജക മണ്ഡലത്തിലെ 20 സ്‌കൂളുകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 22 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അനുവദിച്ച 20
സ്‌കൂളുകളില്‍ 15 എണ്ണം പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ ഏറ്റവും മികച്ച ട്രൈബല്‍ സ്‌കൂളായി അട്ടത്തോടിനെ തിരഞ്ഞെടുത്തു. മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാവാഹിനി പദ്ധതിയിലൂടെ വാഹനവും ഒരുക്കി. സംസ്ഥാന കലോത്സവത്തില്‍ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് നാടിന്റെ വൈജ്ഞാനിക നേട്ടത്തിന്റെ സാക്ഷ്യമാണെന്നും എംഎല്‍എ പറഞ്ഞു.
അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, വിദ്യാകരണം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എ കെ പ്രകാശ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി പാണ്ഡ്യത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത തോമസ്,  സ്ഥിരം സമിതി അധ്യക്ഷരായ ജെബിന്‍ കെ വില്‍സണ്‍, പി എം ഷംസുദ്ദീന്‍, ജോജി മാത്യു, അംഗങ്ങളായ ഷൈനി മാത്യൂസ്, ഷിബു ശാമുവേല്‍, ജൂലി അനില്‍, വി എ എബ്രഹാം, ദീപ സജി, ജെ ബിജു, ആന്‍സി സനീഷ്, അശ്വതി മെറിന്‍ രാജു, ബ്ലെസന്റ് ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു ഐകാട്ടുമണ്ണില്‍, ജോര്‍ജ് മാത്യു, റ്റി ബു പുരയ്ക്കല്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ചന്ദ്രമോഹന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന രാജന്‍, വരവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ പ്രധാന അധ്യാപിക ജയശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date