Skip to main content

എൽ. ബി. എസ്. സെന്ററിൽ കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം

ഹരിപ്പാട് എൽ. ബി. എസ്. സെന്ററിൽ  മാർച്ച് ആദ്യവാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള   കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ​ഡി.ഡി.ഇ.ഒ.എ (ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ്, മലയാളം) (യോഗ്യത: എസ്.എസ്.എൽ.സി) കോഴ്‌സിലേക്കും ഉടൻ അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ്: http://lbscentre.kerala.gov.in. എസ്.സി/എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഫോൺ: 0479-2417020, 9847241941.

date