Skip to main content

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: സാക്ഷരതാ പ്രേരക്മാർക്ക് പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാനും ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങളായി തിരഞ്ഞെടുത്ത  ജില്ലാ സാക്ഷരതാ പ്രേരക്മാർക്കുള്ള  പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സ്കറിയ ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം-വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനത്തെക്കുറിച്ചും  പ്രോരക് മാർക്ക് പരിശീലനം നൽകി. 

പരിപാടിയിൽ ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ കെ വി രതീഷ്   അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ  കെ. എസ് സുമേഷ്,  ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി. വി വിനോദ്, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ ലേഖ മനോജ്‌,    സാക്ഷരതാ പ്രേരക്മാർ  തുടങ്ങിയവർ പങ്കെടുത്തു. കില തീമാറ്റിക് എക്സ്പേർട്ടുമാരായ  എൻ. വി പ്രിയങ്ക, ജൂബിത രാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

date