Post Category
ശുചിത്വ പ്രവര്‍ത്തനത്തിന്് സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ചു
സ്വച്ഛ് സര്‍വേക്ഷണ്‍ 2025 ഭാഗമായി വിവിധ പ്രവര്‍ത്തനത്തിന് ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പരിപാടിയില്‍ വ്യക്തിഗതമായും കൂട്ടായും പങ്കെടുക്കാം. ശുചീകരണം ആവശ്യമുള്ള സ്ഥലം തിരിച്ചറിയുക, ശുചീകരണ കാമ്പയിന്‍, സൗന്ദര്യവല്‍ക്കരണം, വാള്‍ പെയിന്റിംഗ്, ഭക്ഷ്യ മാലിന്യം കുറയ്ക്കുന്നതിനുള്ള ഫുഡ് സ്‌ക്രാപ്പിംഗ്, പൗരബോധ അവബോധ പ്രവര്‍ത്തനം, മാലിന്യങ്ങളില്‍ നിന്ന് കലാസൃഷ്ടികള്‍ തുടങ്ങിയവയാണുളളത്. പങ്കെടുക്കുന്നവര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കാളികളാകാം. ഫോണ്‍: 9446769947
date
- Log in to post comments