Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ വികലാംഗർക്ക് സൈഡ് വീലുള്ള മോട്ടോറൈസ്ഡ് സ്‌കൂട്ടർ എന്ന പ്രോജക്ടിന്റെ നടത്തിപ്പിലേയ്ക്ക് സ്‌കൂട്ടുറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും  മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസറാണ് നിർവഹണ ഉദ്യോഗസ്ഥ. ടെൻഡറുകൾ  ഐ.സി.ഡി.എസ് കഞ്ഞിക്കുഴി ഓഫീസിൽ ഡിസംബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. ഫോൺ: 0478-2869677.

 

ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം 20ന്

 

ആലപ്പുഴ: ജില്ലാതല ക്രൈസിസ് ഗ്രൂപ്പിന്റെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന്് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

date