Post Category
അപേക്ഷാ ഫീസ് അടയ്ക്കാൻ അവസരം
05.01.2026, 31.01.2026 തീയതികളിലെ വിജ്ഞാപനങ്ങളുടെ തുടർച്ചയായി, 2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/അഗ്രിക്കൾച്ചർ/ഫാർമസി/മെഡിക്കൽ &മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും എന്നാൽ ഫീസ് അടയ്ക്കാൻ സാധിക്കാത്തവർക്ക് ഫീസ് ഒടുക്കുന്നതിനുള്ള അവസരം ഫെബ്രുവരി 25 വൈകുന്നേരം 5 വരെ ലഭിക്കും. നിലവിൽ 05.01.2026, 31.01.2026 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ രേഖകളിൽ ന്യൂനതകൾ ഉള്ളവർക്ക് ആയതു പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2525300.
പി.എൻ.എക്സ്. 828/2026
date
- Log in to post comments